Quantcast

അരിതാ ബാബുവിന് അശ്ലീലദൃശ്യങ്ങള്‍ അയച്ച കേസ്; യുവാവ് അറസ്റ്റില്‍

പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ(35) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്

MediaOne Logo

Web Desk

  • Published:

    18 Dec 2023 6:55 AM IST

aritha babu
X

അരിത ബാബു

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിതാ ബാബുവിന് വാട്സാപ്പ് വീഡിയോ കോളുകൾ ചെയ്യുകയും അശ്ലീല വീഡിയോ ദൃശ്യങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റ്.

പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ(35) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്. ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ കായംകുളം പൊലീസ് വിട്ടയച്ചു.

സംഭവത്തിൽ അരിതക്ക് വീഡിയോയിലൂടെ പ്രതി ക്ഷമാപണം നടത്തി വീഡിയോ അയച്ചുകൊടുത്തിരുന്നു. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു.



TAGS :

Next Story