Quantcast

അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷിക്കപ്പെട്ടവരിൽ അച്ഛനും മകനും

25-ാം പ്രതി വി.വി മോഹനന്റെ മകനാണ് 15ാം പ്രതി ഷിജിൻ മോഹൻ

MediaOne Logo

Web Desk

  • Updated:

    2026-11-19 16:21:59

Published:

19 Nov 2026 9:43 PM IST

അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷിക്കപ്പെട്ടവരിൽ അച്ഛനും മകനും
X

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി ശിക്ഷ വിധിച്ചവരിൽ അച്ഛനും മകനും. 25-ാം പ്രതി വി.വി മോഹനന്റെ മകനാണ് 15ാം പ്രതി ഷിജിൻ മോഹൻ. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് വിധിച്ചിരുന്നു. ഇതോടെയാണ് ഇരുവരും ഒരേ കേസിൽ ശിക്ഷിക്കപ്പെടുന്നത്.

കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തവും ആറ് പ്രതികൾക്ക് ജാമ്യവുമാണ് വിധിച്ചിരിക്കുന്നത്. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10-ാം പ്രതി എം.വി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നീ ഏഴ് പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ള 18 പേരെ കോടതി വെറുതെ വിട്ടിരുന്നു.

ജീവപര്യന്തം ഏഴ് പ്രതികൾക്ക്

1. ഒന്നാം പ്രതി സുമേഷ്

2. മൂന്നാം പ്രതി അനൂപ്

3. ഏഴാം പ്രതി പവിത്രൻ

4. ഒമ്പതാം പ്രതി മനോഹരൻ

5. 10-ാം പ്രതി എം.വി ദിനേശൻ

6. 12-ാം പ്രതി ബിജുമോൻ

7. 15-ാം പ്രതി ഷിജിൻ മോഹൻ

രണ്ട് വർഷം തടവ് (ജാമ്യം ലഭിച്ചവർ)

1. പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ,

2. 25-ാം പ്രതി വി.വി. മോഹനൻ,

3. 26-ാം പ്രതി പുരുഷോത്തമൻ,

4. 27-ാം പ്രതി പി.കെ. അജിത് കുമാർ,

5. 28-ാം പ്രതി പി.പി. സുരേശൻ

6. പതിനാറാം പ്രതി കെ.വി. സജിത്ത്

കോടതി വെറുതെവിട്ട 18 പ്രതികൾ

1. രണ്ടാം പ്രതി – ഗണേശൻ

2. നാലാം പ്രതി – വിജേഷ്

3. അഞ്ചാം പ്രതി – കെ. പ്രകാശൻ

4. ആറാം പ്രതി – ഉമേശൻ

5. എട്ടാം പ്രതി – ലതീഷ്

6. പതിനൊന്നാം പ്രതി – സി.എൻ. മോഹനൻ

7. പതിമൂന്നാം പ്രതി – നിതിൻ

8. പതിനേഴാം പ്രതി – സുധാകരൻ

9. പതിനെട്ടാം പ്രതി – നവീൻ

10. പത്തൊൻപതാം പ്രതി – ശ്യാംജിത്ത്

11. ഇരുപത്തിയൊന്നാം പ്രതി – ഷാജി

12. ഇരുപത്തിരണ്ടാം പ്രതി – പ്രകാശൻ മുതുവാനി

13. ഇരുപത്തിമൂന്നാം പ്രതി – അജയകുമാർ എൻ.പി.

14. ഇരുപത്തിനാലാം പ്രതി – രാജീവൻ പി.എസ്.

15. ഇരുപത്തൊൻപതാം പ്രതി – ബാബു

16. മുപ്പതാം പ്രതി – യു.വി. വേണു

17. മുപ്പത്തിരണ്ടാം പ്രതി – പി. ജയരാജൻ

18. മുപ്പത്തിമൂന്നാം പ്രതി – ടി.വി. രാജേഷ്

അതേസമയം, ജീവപര്യന്തം ലഭിച്ച പ്രതികൾക്ക് ശിക്ഷ ഇളവിനായി അപ്പീൽ നൽകുമെന്ന് പ്രതിഭാ​ഗം വക്കീൽ നിക്കോളാസ് ജോസഫ് അറിയിച്ചു. ജാമ്യം ലഭിച്ച പ്രതികൾക്ക്, ജാമ്യം സ്ഥിരപ്പെടുത്താനുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story