Quantcast

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ രാവിലെ എട്ടിന്

ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    21 Sept 2024 7:31 AM IST

arjun rescue mission
X

അങ്കോല: അങ്കോല ഷിരൂരിൽ കാണാതായ അർജുനുൾപ്പടെയുള്ളവരെ കണ്ടെത്താനായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ വാട്ടർ സ്റ്റാൻഡാണ് കണ്ടെത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് തെരച്ചിൽ. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ ഗംഗാവലിപ്പുഴയിലെ പ്രത്യേക സ്ഥലത്താണ് ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് മണ്ണ് മാറ്റി പരിശോധന നടത്തുക.മൂന്ന് ദിവസം തെരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ.



TAGS :

Next Story