Quantcast

കേരളമുണ്ടായ കാലം മുതലുള്ള കുടിശിക; സി.എ.ജിക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

പെൻഷൻ അനർഹർക്ക് നൽകിയത് പരിഹരിച്ച് വരികയാണെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-09-15 12:54:47.0

Published:

15 Sept 2023 6:15 PM IST

കേരളമുണ്ടായ കാലം മുതലുള്ള കുടിശിക; സി.എ.ജിക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ
X

തിരുവനന്തപുരം: സി.എ.ജിക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സി.എ.ജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നികുതി കുടിശ്ശിയിൽ 420 കോടി രൂപ പിരിച്ചെടുത്തു. പെൻഷൻ അനർഹർക്ക് നൽകിയത് പരിഹരിച്ച് വരികയാണെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

സി.എ.ജി റിപ്പോർട്ടിൽ 28258 കോടി രൂപയുടെ നികുതി കുടിശിക സംസ്ഥാനത്തുണ്ടെന്ന് വിശദീകരിച്ചിരുന്നു. ഈ കുടിശിക ഗതാഗത വകുപ്പ്, ജി.എസ്.ടി വകുപ്പ്, കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ്, കെ.എസ്.ഇ.ബി, പൊലീസ് വകുപ്പ് തുടങ്ങിയ പലവകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പലവർഷങ്ങളായുള്ള കുടിശികയാണ് എന്നാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

കേരള സംസ്ഥാനം രൂപികരിക്കപ്പെട്ട കാലം മുതലുള്ള കുടിശികകളാണ് ഇത്തരത്തിൽ ക്യാരി ഓവർ ചെയ്യപ്പെട്ടിട്ടുള്ളത് ഇത് മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല 21798 കോടി രൂപയാണ് സർക്കാരിന് മുന്നിൽ 2020-21 വർഷമുണ്ടായ കുടിശിക 2021-22 ആവുമ്പോഴേക്കും പിന്നെയും ഇതിൽ വർധനവുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021-2022 ആവുമ്പോഴേക്കും 6400 കോടി രൂപ അധിക കുടിശിക വന്നുവെന്നാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്. ഇതിന് കാരണം പൊതു മേഖലാ സ്ഥാപനങ്ങളുടെ 1970 മുതലുള്ള വായ്പാ സഹായവും നാളിതുവരെയുള്ള അതിന്റെ പലിശയും ചേർത്ത് പുതിയ ഇനമാക്കി ചേർത്തതാണെന്ന് ധനമന്ത്രി പറഞ്ഞു. ഇത് 5980 കോടി രുപയോളം വരും.

റവന്യു കുടിശിക ഇത്രയധികം ഒരു വർഷത്തിനുള്ളിൽ കൂടിയിട്ടില്ല എന്നാണ് ഇതുവച്ചു കൊണ്ട് ധനമന്ത്രി അവകാശപ്പെടുന്നത്. മുൻവർഷത്തെ റിപ്പോർട്ടിൽ കുടിശികയായി പിരിച്ചെടുക്കാനുണ്ടായിരുന്ന നികുതി വകുപ്പിന്റെ ഇനത്തിൽ 420 കോടി രുപ ഈ വർഷം കുറവ് വന്നിട്ടുണ്ട്. സാധാരണ നികുതി വകുപ്പിന്റെ കുടിശിക ഒരു കാലത്തും കുറയാറില്ല, വർധിച്ചു വരികയാണ് പതിവ് എന്നാൽ 2020-2021 നെ അപേക്ഷിച്ച് 2021-2022 നികുതി കുടിശികയിൽ 420 കോടി രൂപയുടെ കുറവ് വന്നു. ഇത് ചരിത്ര നേട്ടമാണെന്നും ബാലഗോപാൽ പറഞ്ഞു.

TAGS :

Next Story