'ഇതുവരെ ഹാജരായില്ല'; ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്
ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് അറസ്റ്റ് വാറൻ്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 2018 ൽ റോഡ് ഉപരോധിക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറൻ്റ്.
ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുമ്പാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. 2018ൽ ഷൊർണൂർ എംഎൽഎയായിരുന്ന പി. കെ ശശിക്കെതിരായ സ്ത്രീ പീഡന പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഭവം. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത ഉപരോധിച്ച കേസിന് അറസ്റ്റ് വാറൻ്റ് നൽകിയതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപി കഴിഞ്ഞദിവസം പാലക്കാട് കോടതിയിൽ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു.
Adjust Story Font
16

