Quantcast

ഷാഫി പറമ്പിൽ എംപിക്ക് അറസ്‌റ്റ് വാറന്റ്

നടപടി 2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ

MediaOne Logo

Web Desk

  • Updated:

    2026-01-21 05:58:10.0

Published:

21 Jan 2026 11:11 AM IST

ഷാഫി പറമ്പിൽ എംപിക്ക് അറസ്‌റ്റ് വാറന്റ്
X

പാലക്കാട്: പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് അറസ്‌റ്റ് വാറന്റ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഹാജരായി ഫൈൻ അടച്ചാൽ കേസ് തീരാനുള്ള സാധ്യതയുണ്ട്. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന ഇന്ന് എൽഡിഎഫിനൊപ്പമുള്ള പി.സരിൻ കേസിൽ ഒമ്പതാം പ്രതിയാണ്.

സരിൻ കോടതിയിൽ ഹാജരാവുകയും 500 രൂപ ഫൈൻ അടച്ച് കോടതി തീരും വരെ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക തിരക്കുകൾ കാരണമാണ് ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാവാത്തത് എന്നാണ് വിശദീകരണം.


TAGS :

Next Story