Quantcast

ഗാർഹിക പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

ഭാര്യയേയും, പ്രായപൂർത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസിൽ മുളവൂർ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Updated:

    2024-08-14 10:26:46.0

Published:

14 Aug 2024 3:49 PM IST

Madrasa teacher arrested in domestic violence case
X

കൊച്ചി: ഗാർഹിക പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയേയും, പ്രായപൂർത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസിൽ മുളവൂർ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കും, മക്കൾക്കും ചെലവിനു കൊടുക്കാൻ സാധിക്കാത്തതും, പ്രതിക്ക് മറ്റൊരു വിവാഹം കഴിക്കാൻ താത്പര്യമുള്ളതുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.

ആക്രമണത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ താമരശ്ശേരിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് മുമ്പും ഇതേ കാരണത്താൽ പ്രതി ആക്രമണം നടത്തിയിരുന്നതായി പരാതിക്കാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഗാർഹിക പീഡനം, മർദനം, കുട്ടികളെ ഉപദ്രവിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story