Quantcast

ക്യുഎംഎസ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി അർത്തുങ്കൽ സ്റ്റേഷൻ

കേരള സംസ്ഥാന പൊലീസ് മേധാവി ശ്രീ റാവഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ് സർട്ടിഫിക്കേഷൻ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    10 July 2025 8:17 PM IST

ക്യുഎംഎസ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി അർത്തുങ്കൽ സ്റ്റേഷൻ
X

കൊച്ചി: ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം (ക്യുഎംഎസ്) സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് അം​ഗീകാരം നൽകിയത്.

സേവന വിതരണത്തിൽ മികവ് പുലർത്തുന്നതിനുള്ള പൊലീസ് സ്റ്റേഷന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട് ജൂൺ 24നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ നാഷണൽ സ്റ്റാൻഡേർഡ്സ് ബോഡി ഓഫ് ഇന്ത്യ-ദക്ഷിണ മേഖലാ ഓഫീസ് ഈ അം​ഗീകാരം നൽകിയത്.

കുറ്റകൃത്യങ്ങൾ തടയൽ, അന്വേഷണം, ക്രമസമാധാന പരിപാലനം, ഗതാഗത മാനേജ്മെന്റ്, അടിയന്തര പ്രതികരണം, ജുഡീഷ്യൽ ഏകോപനം, പൊതുജന പരാതി പരിഹാരം എന്നീ മേഖലകളിലെ സ്റ്റേഷന്റെ മികച്ച പ്രകടനത്തെ ഈ സർട്ടിഫിക്കേഷൻ അംഗീകരിക്കുന്നു. അർത്തുങ്കൽ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ കാര്യക്ഷമത, സുതാര്യത, പൊതുജന സംതൃപ്തി എന്നിവയിൽ ശക്തമായ ഊന്നൽ നൽകി ഇന്ത്യൻ നിയമ ചട്ടക്കൂട്, സർക്കാർ നയങ്ങൾ, നിർദേശങ്ങൾ എന്നിവ അനുസരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് ബിഐഎസ് വാർത്താ കുറിപ്പിൽ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ സർട്ടിഫിക്കേഷൻ വിതരണ ചടങ്ങ് നടന്നു. കേരള സംസ്ഥാന പൊലീസ് മേധാവി ശ്രീ റാവഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story