Quantcast

സച്ചിൻദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

അടുത്തമാസമായിരിക്കും വിവാഹമെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2022-02-16 05:09:38.0

Published:

16 Feb 2022 10:19 AM IST

സച്ചിൻദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു
X

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. അടുത്തമാസമായിരിക്കും വിവാഹമെന്നാണ് സൂചന. വിവാഹ തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്.ഇരുപത്തി ഏഴാം വയസിലാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തിൽ ബാലുശ്ശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

20372 വോട്ടുകളാണ് സച്ചിൻ ദേവിന് ലഭിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടിക്ക് ലഭിതിനേക്കാൾ ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. കോഴിക്കോട് നഗരത്തിനടുത്തുള്ള നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ. ഇടത് സ്ഥാനാർത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു.

2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുടവൻമുകൾ വാർഡിൽ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോർപ്പറേഷന്‍ മേയറായത്. 21-ാം വയസിലായിരുന്നു മേയറായി ആര്യ അധികാരമേറ്റത്.



TAGS :

Next Story