Quantcast

മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്ക്കും കുഞ്ഞ് പിറന്നു

തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2023-08-10 07:56:56.0

Published:

10 Aug 2023 7:49 AM GMT

mayor arya rajendran sachin dev mla baby girl
X

മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എം.എല്‍.എ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.

2022ലാണ് ആര്യയും കോഴിക്കോട് ബാലുശേരി എം.എൽ.എയായ സച്ചിൻദേവും വിവാഹിതരായത്. അടുത്ത ബന്ധുക്കളും നേതാക്കളും പങ്കെടുത്ത ചടങ്ങില്‍ ആര്‍ഭാടങ്ങളില്ലാതെയായിരുന്നു വിവാഹം. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ.

ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറായത്.

TAGS :

Next Story