Quantcast

ആര്യ രാജേന്ദ്രന്‍ - സച്ചിന്‍ ദേവ് വിവാഹ തിയ്യതി തീരുമാനിച്ചു

തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹച്ചടങ്ങ്

MediaOne Logo

Web Desk

  • Published:

    12 July 2022 5:18 AM GMT

ആര്യ രാജേന്ദ്രന്‍ - സച്ചിന്‍ ദേവ് വിവാഹ തിയ്യതി തീരുമാനിച്ചു
X

തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിന്‍റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെയും വിവാഹ തിയ്യതി തീരുമാനിച്ചു. സെപ്തംബർ നാലിനാണ് വിവാഹം. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ രാവിലെ 11 മണിക്കാണ് വിവാഹച്ചടങ്ങ്. രണ്ടു ദിവസത്തിനു ശേഷം കോഴിക്കോട് റിസപ്ഷൻ നടത്തും.

സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയാണ് സച്ചിൻ.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ആം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആൾ സെയിന്‍റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

TAGS :

Next Story