Quantcast

ആവശ്യങ്ങൾ പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയിൽ പ്രതീക്ഷയില്ലെന്ന് ആശ സമര സമിതി

എന്നാൽ ഉന്നതതല സമിതിയോട് സഹകരിക്കുമെന്നും ബിന്ദു വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    15 May 2025 3:13 PM IST

MA Bindhu
X

തിരുവനന്തപുരം: ആശമാരുടെ ആവശ്യങ്ങൾ പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയിൽ പ്രതീക്ഷയില്ലെന്ന് ആശ സമര സമിതി. ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണ് സമിതിയെ നിയോഗിച്ചതെന്ന് സമര സമിതി നേതാവ് എം.എ.ബിന്ദു മീഡിയവണിനോട് പറഞ്ഞു. ഓണറേറിയം കൂട്ടാനും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാനും പഠനത്തിന്‍റെ ആവശ്യമില്ല. എന്നാൽ ഉന്നതതല സമിതിയോട് സഹകരിക്കുമെന്നും ബിന്ദു വ്യക്തമാക്കി.



TAGS :

Next Story