ഇന്ന് ലോക വനിതാദിനം; സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം നടത്താൻ ആശമാർ
വനിതാ ദിനമായ ഇന്ന് വനിതാസംഗമം നടത്താനാണ് സമര സമിതിയുടെ തീരുമാനം

തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 27-ാം ദിവസത്തിലേക്ക്. വനിതാ ദിനമായ ഇന്ന് വനിതാസംഗമം നടത്താനാണ് സമര സമിതിയുടെ തീരുമാനം. രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തിൽ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തും.
സമരത്തെ പിന്തുണച്ച് ഇന്നലെയും ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയിരുന്നു.രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിലവിൽ നിരവധി ബഹുജന പിന്തുണയാണ് ലഭിക്കുന്നത്.
Next Story
Adjust Story Font
16

