നിരാഹാരം സമരം പിൻവലിച്ച് ആശമാർ; രാപകൽ സമരം തുടരും
ഈ മാസം അഞ്ചാം തീയതിയാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സമരയാത്ര സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: നിരാഹാരം സമരം പിൻവലിച്ച് ആശമാർ. കഴിഞ്ഞ 42 ദിവസമായി നടത്തിവരുന്ന റിലേ നിരാഹാരം സമരം ആണ് അവസാനിപ്പിച്ചത്. രാപകൽ സമരം തുടരും. നാലാം ഘട്ട സമരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ആശമാരുടെ തീരുമാനം. മെയ് 5 മുതൽ ആശമാരുടെ നാലാം ഘട്ട സമര പരിപാടി രാപകൽ സമര യാത്ര ആരംഭിക്കും.
രാപകൽ സമരയാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരാഹാരസമരം ആശമാർ പിൻവലിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സമരയാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് രാപകൽ യാത്രയുടെ ഫ്ലാഗ് ഓഫ് നടന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 80 ദിവസം പിന്നിടുകയാണ്. ഇന്ന് സമരക്കാർ മെയ്ദിന റാലി സംഘടിപ്പിച്ചു.
Next Story
Adjust Story Font
16

