Quantcast

'പൊന്നുമോനെ കാണാൻ കടലും കടന്നെത്തിയതായിരുന്നു ആ അമ്മ, വീട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് മരണം വന്നു വിളിച്ചു'; നൊമ്പരമായി കുറിപ്പ്

കനെ കെട്ടിപ്പിടിച്ചു നെറുകയിൽ സ്നേഹവാത്സല്യത്തോടെ നെറുകയിൽ തുരു തുരാ ഉമ്മവച്ചു

MediaOne Logo

Web Desk

  • Updated:

    2025-12-10 09:33:50.0

Published:

10 Dec 2025 2:59 PM IST

പൊന്നുമോനെ കാണാൻ കടലും കടന്നെത്തിയതായിരുന്നു ആ അമ്മ, വീട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് മരണം വന്നു വിളിച്ചു; നൊമ്പരമായി കുറിപ്പ്
X

Representational Image

പ്രവാസ ജീവിതം ഭൂരിഭാഗം പേര്‍ക്കും സങ്കടകരമാണ്. ഈ സങ്കടവും മനസിൽ വച്ചായിരിക്കും ഉറ്റവരെയും പ്രിയപ്പെട്ടവരെയും കാണാതെ മറ്റൊരു നാട്ടിൽ കഴിയുന്നത്. ആ ജീവിതത്തിനിടയിലായിരിക്കും കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ അവരെ തേടിയെത്തുന്നത്. ചിലപ്പോൾ ആ സന്തോഷത്തിന് കുറച്ചുനേരത്തെ ആയുസ് മാത്രമേ കാണൂ. പൊന്നുപോലെ നോക്കിയ മകനെ കാണാന്‍ കടലും താണ്ടിയെത്തിയ അമ്മക്ക് ആ മകനെ കണ്ണു നിറയെ കാണാനുള്ള ഭാഗ്യമുണ്ടായില്ല. അതിനു മുൻപെ മരണത്തിലേക്ക് നടന്നുപോയി... സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി പങ്കുവച്ച കുറിപ്പ് ആരുടെയും കണ്ണ് നിറയ്ക്കും.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

കഴിഞ്ഞദിവസം കയറ്റിവിട്ട മൃതദേഹങ്ങളിൽ ഒരു അമ്മയുടെ മരണം വളരെ ദയനീയമായിരുന്നു. ഇവിടെയുള്ള തന്‍റെ പൊന്നുമോനെയും കുടുംബത്തിനെയും കാണാൻ നാട്ടിൽനിന്നും ആ മാതാവ് ഇവിടെ എയർപോർട്ടിൽ എത്തി. ആ മകനും കുടുംബവും സന്തോഷത്തോടെ അമ്മയെ സ്വീകരിച്ചു, മകനെ കെട്ടിപ്പിടിച്ചു നെറുകയിൽ സ്നേഹവാത്സല്യത്തോടെ നെറുകയിൽ തുരു തുരാ ഉമ്മവച്ചു.താൻ താരാട്ട് പടിയുറക്കിയ, തമടിയിൽ കിടത്തി ആകാശത്തിലെ കഥകൾ പറഞ്ഞുകൊടുത്ത പൈതലായിരുന്ന തന്റെ പൊന്നുമോൻ ഇന്നിപ്പോ വളർന്നു വലുതായി ഈ അമ്മയെ പൊന്നുപോലെ നോക്കുന്നു, ഇന്നിതാ ഏഴു കടലും താണ്ടി എന്നെ പൊന്നുമോന്റെ അടുത്ത് എത്തിച്ചിരിക്കുന്നു ഈ അമ്മയ്ക്ക് ഇതിൽപരം വേറെന്ത് സന്തോഷമാ വേണ്ടത്. ആ മാതൃഹൃദയം അളവറ്റ സന്തോഷത്താൽ മകനോടൊപ്പം വീട്ടിൽ വന്നു.നാട്ടിൽ നിന്നും കൊണ്ടുവന്ന സാധനങ്ങളെല്ലാം പെട്ടിയഴിച്ചു കൊടുത്തു. മകനോടും പേരമക്കളോടും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു.

നാട്ടുവർത്തമാനവും കുടുംബവിശേഷങ്ങളുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം ഒരു ഒന്ന് ഒന്നരമണിക്കൂർ ആയുള്ളൂ ആ മാതാവ് പെട്ടെന്ന് മരണത്തിലേക്ക് കടന്നുപോയി. എന്തൊരു വിധിവൈപരീത്യം. ഒരുപക്ഷെ ഈ അവസാനകാലത്ത് തന്റെ പൊന്നുമോനെ ഒരു നോക്കുകാണാനാണ് വേണ്ടിയായിരിക്കാം ദൈവം ആ അമ്മയെ തന്റെ പൊന്നുമകന്റെ അരികിൽ എത്തിച്ചത്. തൻമക്കളെ ഹൃദയത്തിൽ കുടിയിരുത്തി തൻ ജീവിതം മക്കൾക്കായ് ഉഴിഞ്ഞുവച്ച അമ്മ.

അതേപോലെ തന്റെ അമ്മയെ യാതൊരു അല്ലലും അലട്ടലുമില്ലാതെ ആത്മാർഥമായി സ്നേഹിക്കുന്നൊരു മകൻ. നമ്മൾ മാതാപിതാക്കളെ വെറുതെ ഒന്ന് ഛെ എന്നുപോലും പറയാൻ പാടില്ല എന്നാണ് വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നതും. അത്രമേൽ ആദരവും ബഹുമാനവും നൽകേണ്ടവരാണ് നമ്മുടെ മാതാപിതാക്കൾ. അവിടെയെ ദൈവത്തിന്റെ കാരുണ്യം ഉണ്ടാവുള്ളൂ. ആ പൊന്നു മകനും കുടുംബത്തിനും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകുമാറാകട്ടെ.

TAGS :

Next Story