Quantcast

'പൊതുമരാമത്ത് വകുപ്പിന് കീഴിലെ എന്തും ചോദിക്കാം'; ഫോണ്‍ ഇന്‍ പരിപാടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് റിംഗ് റോഡ് പരിപാടി നടക്കുന്നത്. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

MediaOne Logo

ijas

  • Updated:

    2021-06-17 13:44:06.0

Published:

17 Jun 2021 1:24 PM GMT

പൊതുമരാമത്ത് വകുപ്പിന് കീഴിലെ എന്തും ചോദിക്കാം; ഫോണ്‍ ഇന്‍ പരിപാടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്
X

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ ഫോണ്‍ ഇന്‍ പരിപാടി 'റിംഗ് റോഡി'ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് റിംഗ് റോഡ് പരിപാടി നടക്കുന്നത്. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

മന്ത്രിയോട് ജനങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിംഗ് റോഡ്. റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാര്‍ക്കിങ്, പഴയവാഹനങ്ങള്‍ വര്‍ഷങ്ങളായി റോഡരികില്‍ കിടക്കുന്നത് കാരണം ഗതാഗത പ്രശ്നവും സാമൂഹ്യവിരുദ്ധ ശല്യവും വര്‍ധിക്കുന്നത്, ഡ്രൈനേജ് മണ്ണ് നീക്കല്‍, റോഡിന്‍റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നു വന്നത്.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കാര്യങ്ങളാണ് റിംഗ് റോഡിലൂടെ മന്ത്രിയെ അറിയിക്കേണ്ടത്.

TAGS :

Next Story