ക്ഷമ ചോദിച്ച് അസ്‌ലം, പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ്; അധിക്ഷേപിച്ച യുവാവിനെ ചേര്‍ത്ത് പിടിച്ച് എംഎല്‍എ
പ്രശ്‌നം അവസാനിപ്പിച്ച് ചായ കുടിച്ചാണ് ലിന്റോയും അസ്‌ലമും പിരിഞ്ഞത്.

- Published:
26 Jan 2026 7:59 PM IST

കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവം ഒത്തുതീർന്നു.
വ്യക്തി അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്‌ലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ അസ്‌ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെ സ്റ്റേഷനിലേക്ക് വിളിച്ചു. തുടര്‍ന്ന് ലിന്റോ സ്റ്റേഷനില്‍ എത്തുകയും അസ്‌ലം ക്ഷമ ചോദിക്കുകയുമായിരുന്നു. ബോഡി ഷെയ്മിങ് ചെയതുകൊണ്ടുള്ള കമന്റാണ് അസ്‌ലം ഫേസ്ബുക്കിലിട്ടത്. സംഭവത്തിൽ അസ്‌ലമിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.
അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്‌ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി. പ്രശ്‌നം അവസാനിപ്പിച്ച് ചായ കുടിച്ചാണ് ലിന്റോയും അസ്‌ലമും പിരിഞ്ഞത്.
Watch Video Report
Adjust Story Font
16
