Quantcast

കോട്ടയം ഇരട്ടക്കൊല: അസം സ്വദേശി അമിത് ഒറാങ് അറസ്റ്റില്‍

ഫോണ്‍ മോഷണകേസില്‍ ജയിലിലാക്കിയത് വിജയകുമാറിനോട് വൈരാഗ്യത്തിന് കാരണമായി

MediaOne Logo

Web Desk

  • Updated:

    2025-04-23 12:14:53.0

Published:

23 April 2025 3:30 PM IST

കോട്ടയം ഇരട്ടക്കൊല: അസം സ്വദേശി അമിത് ഒറാങ് അറസ്റ്റില്‍
X

കോട്ടയം: കോട്ടയത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി അമിത് ഒറാങ് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ മോഷണകേസില്‍ ജയിലിലാക്കിയത് വിജയകുമാറിനോട് വൈരാഗ്യത്തിന് കാരണമായി. ദിവസങ്ങളുടെ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നും അമിത് പൊലീസിനോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസ് പ്രതി പിടിയിലായത്. തൃശൂർ മാളക്കടത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിത് ഒറാങ്ങിനെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്.മുമ്പ് ഫോൺ മോഷണക്കേസിൽ അറസ്റ്റിലായതും തുടർന്ന് പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതുമാണ് ദമ്പതികളോട് ശത്രുതയുണ്ടാകാൻ കാരണമെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. അമിത് ഒറാങ്ങിനെ കുടുക്കിയത് ഫോൺ ഉപയോഗമാണ്.

വിജയകുമാറിൻ്റെ ഫോണിലെ നമ്പറുകൾ ഗൂഗിൾ അക്കൗണ്ടിൽ നിന്നും മാറ്റാൻ ശ്രമിച്ചത് കുരുക്കായി. സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്‍റെ വീടിന്‍റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story