മദ്യലഹരിയിൽ മാതാവിന്റെ ആൺസുഹൃത്ത് ഒന്നരവയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി
മാവേലിക്കര മാങ്കാംകുഴിയിലാണ് സംഭവം

ആലപ്പുഴ: മദ്യലഹരിയിൽ ഒരു വയസ്സുകാരിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി പരിതോഷ് മണ്ഡലിനെയാണ് കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവേലിക്കര മാങ്കാംകുഴിയിലാണ് സംഭവം.
കുട്ടിയുടെ മാതാവിന്റെ ആൺസുഹൃത്താണ് പ്രതിയായ പരിതോഷ് മണ്ഡലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ കുട്ടിയുടെ പിതാവല്ലെന്നും മാതാവുമായി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
മാതാവിന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ മദ്യലഹരിയിൽ പ്രതി തറയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Next Story
Adjust Story Font
16

