Quantcast

ആദിവാസി വിദ്യാർഥിക്ക് പ്രീമെട്രിക് ഹോസ്റ്റലിൽ ക്രൂര മർദനം

എസ്.സി - എസ്.ടി കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.

MediaOne Logo

Web Desk

  • Published:

    11 July 2022 6:52 PM IST

ആദിവാസി വിദ്യാർഥിക്ക് പ്രീമെട്രിക് ഹോസ്റ്റലിൽ ക്രൂര മർദനം
X

തൃശൂർ: വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിക്ക് മുളവടി കൊണ്ട് ക്രൂര മര്‍ദനം. പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മധു മർദിച്ചത്. എസ്.സി - എസ്.ടി കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.

ബെഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മധു മുളവടി ഉപയോഗിച്ച് കുട്ടിയുടെ പുറത്തടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ കുട്ടികൾ പഠിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് സംഭവം.

ഇതിനു മുന്‍പും തന്നെയും സുഹൃത്തുക്കളെയും പല തവണ മധു മർദിച്ചിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ അച്ഛന്‍ എത്തി വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ തേടി. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവത്തിൽ എസ്.സി എസ്.ടി കമ്മീഷൻ ട്രൈബൽ ഡിപ്പാർട്മെന്റിനോടും ബാലാവകാശ കമ്മീഷൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട്‌ തേടി.

TAGS :

Next Story