Quantcast

മേപ്പാടി കോളജിലെ സംഘർഷത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരഞ്ഞു

വി.ഡി സതീശന്‍ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2022-12-09 08:26:12.0

Published:

9 Dec 2022 7:01 AM GMT

v.d satheesan, niyama sabha, life mission case
X

തിരുവനന്തപുരം: ഭരണപ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളിടെക്‌നിക് കോളേജിൽ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി.

ലഹരി ഉപയോഗത്തിന് സസ്‌പെൻഡ് ചെയ്തത് എസ്.എഫ് ഐ നേതാവിനെയാണ് എന്ന് വി.ഡി സതീശൻ പറഞ്ഞതോടെയാണ് സഭയിൽ ബഹളം രൂക്ഷമായത്. പെൺകുട്ടിയ അക്രമിച്ച കേസുകളിലെ പ്രതികൾ തന്നെയാണ് എം.എസ്.എഫ് കൊടിമരം തകർത്ത കേസിലേയും പ്രതികൾ. 'എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട വിഷ്ണു .കൊച്ചിയിൽ ലഹരിക്കെതിരായി ഡി വൈ എഫ് ഐ ഫുട്‌ബോൾ ടൂർണമെന്റ് സ്‌പോൺസർ ചെയ്തയാൾ ലഹരി കേസിൽ ജയിലിലാണെന്നും സതീശൻ പറഞ്ഞു.

പരാമർശം പിൻവലിക്കണമെന്ന് ഭരണപക്ഷനേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സതീശൻ തയ്യാറായില്ല. തന്റെ പ്രസംഗം പൂർത്തിയാകാതെ മന്ത്രിമാർ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇതിനെ എതിർത്തു. ആൾക്കൂട്ടം ഉണ്ടാക്കി ബഹളം വെച്ച് സംസാരിക്കാതിരിപ്പിക്കാനാണ് ഭരണപക്ഷ ശ്രമമെന്നും വി.ഡി സതീശൻ പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു. സഭ ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. ഇരു പക്ഷവും സീറ്റിൽ ഇരിക്കണം എന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ വാക്‌പോര് രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.

TAGS :

Next Story