Quantcast

പ്രകൃതി ക്ഷോഭ ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൂടി സഹായം ലഭ്യമാക്കും; മന്ത്രി കെ രാജന്‍

കൊല്ലം പുനലൂര്‍ താലൂക്കില്‍ പ്രകൃതിക്ഷോഭം ഉണ്ടായ ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങള്‍ മന്ത്രി സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    5 Nov 2021 1:42 AM GMT

പ്രകൃതി ക്ഷോഭ ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൂടി സഹായം ലഭ്യമാക്കും; മന്ത്രി കെ രാജന്‍
X

പ്രകൃതി ക്ഷോഭ ബാധിതർക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൂടി സഹായം ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പുനലൂരിൽ പ്രകൃതിക്ഷോഭം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.

ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. മേഖലയില്‍ ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജലം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമഗ്ര പഠനം നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പഠനത്തിന് തുടക്കമാകും.

പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഉരുള്‍പൊട്ടല്‍ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി വിലയിരുത്തും. പ്രകൃതിക്ഷോഭം ഉണ്ടായ സ്ഥലങ്ങളെ പ്രത്യേകമായി ഉള്‍പ്പെടുത്തി നിയമാനുസൃതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പി.എസ് സുപാല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

TAGS :

Next Story