Quantcast

ലോകത്തിലെ വലിപ്പമേറിയ നിശാ ശലഭങ്ങളിലൊന്നായ അറ്റ്‌ലസ് മോത്ത് ഓമശ്ശേരി വാദി ഹുദയിൽ

മുൻ ചിറകുകളിൽ പാമ്പിന്റെ കണ്ണുകളുടേതു പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുവഴി കഴിയുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-29 10:22:47.0

Published:

29 Jan 2024 1:33 PM IST

ലോകത്തിലെ വലിപ്പമേറിയ നിശാ ശലഭങ്ങളിലൊന്നായ അറ്റ്‌ലസ് മോത്ത് ഓമശ്ശേരി വാദി ഹുദയിൽ
X

ഓമശ്ശേരി: വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന വലിയ നിശാശലഭമായ (അറ്റ്ലസ് മോത്ത്) ഓമശ്ശേരിയിൽ കണ്ടെത്തി. ഓമശ്ശേരി വാദിഹുദ ഓഫീസിലാണ് ശലഭം വിരുന്നെത്തിയത്. വാദിഹുദ ജീവനക്കാരായ എ കെ അബ്ദുള്ള, യു കെ ഹുസൈൻ, ഫാസിൽ കൂടത്തായി, ഷമീർ കെ വി, ഷമീം അലി, മൻസൂർ, എന്നിവരാണ് ഈ നിശാ ശലഭത്തെ കണ്ടത്.

അസാധാരണമായ വലിപ്പവും വ്യത്യസ്തമായ രൂപവുമുള്ള ശലഭത്തെ കണ്ടപ്പോൾ ഫാസിൽ ഫോട്ടോ എടുത്ത്, ശലഭങ്ങളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന സുഹൃത്തായ ഹസീബക്ക് വിട്ട് കൊടുക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ശലഭത്തിന് കൈപ്പത്തിയേക്കാൾ വലുപ്പമുണ്ട്. ചിറകുകളുടെ വിസ്താരത്തിൽ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായാണ് ഇവയെ കണക്കാക്കുന്നത്. ചിറകുകളുടെ അറ്റം സർപ്പ സമാനമായ രൂപമുള്ളതിനാൽ ഇവ സർപ്പശലഭം, നാഗ ശലഭം എന്നൊക്കെ അറിയപ്പെടുന്നുണ്ട്. മുൻ ചിറകുകളിൽ പാമ്പിന്റെ കണ്ണുകളുടേതു പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുവഴി കഴിയുന്നു.


ഈ വിഭാഗത്തിലെ ആൺശലഭങ്ങളേക്കാൾ പെൺശലഭങ്ങൾക്കാണ് വലിപ്പവും ഭംഗിയും കൂടുതൽ. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന വർണ ശബളമായ ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ കഴിക്കുന്ന ആഹാരത്തിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. വായ ഭാഗം തീരെ വികാസം പ്രാപിക്കാറില്ല. പെണ് ശാലഭങ്ങളുടെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ആൺ ശലഭം എത്തുന്നത്.

Next Story