Quantcast

കോട്ടയത്ത് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാശ്രമം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

എ.ടി.എം തകർക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-30 04:05:13.0

Published:

30 Jan 2022 4:03 AM GMT

കോട്ടയത്ത് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാശ്രമം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
X

കോട്ടയം പേരൂരിൽ എ.ടി.എം തർത്ത നിലയിൽ. പുളിമൂട് ജംഗ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എമ്മിലാണ് കവർച്ചാശ്രമം നടന്നത്. എ.ടി.എം തകർക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

നീല ടീ ഷർട്ട് ധരിച്ച വ്യക്തി എ.ടി.എം കുത്തി കുറക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ ഉള്ളത്. മാസ്കും തൊപ്പിയും വെച്ച് മുഖം മറച്ച ഒരാള്‍ കമ്പിപ്പാര കൊണ്ട് എ.ടി.എം കുത്തിത്തുറക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. പണം നഷ്ടമായോ എന്നത് ബാങ്ക് ഉദ്യോഗസ്ഥർ എത്തി പരിശോധിക്കണമെന് പൊലീസ് അറിയിച്ചു.

ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

TAGS :

Next Story