Quantcast

'ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു'; പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ നടന്നത് ക്രൂരമായ അതിക്രമം

ഞങ്ങളുടെ ഭാഗത്തേക്ക് കരോൾ കൊണ്ടു വരരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കുട്ടികൾ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Dec 2025 8:54 AM IST

ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു; പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ നടന്നത് ക്രൂരമായ അതിക്രമം
X

പാലക്കാട്: പുതുശ്ശേരിയിലെ കുട്ടികളുടെ കരോൾ സംഘത്തിന് നേരെ നടന്നത് ക്രൂരമായ അതിക്രമം. പണം നൽകാമെന്ന് പറഞ്ഞാണ് തങ്ങളെ കുട്ടികൊണ്ടുപോയതെന്ന് കുട്ടികൾ പറയുന്നു. തങ്ങളുടെ ഭാഗത്തേക്ക് കരോൾ കൊണ്ടു വരരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തുവെന്നും മർദനത്തിന് ഇരയായ കുട്ടികൾ മീഡിയവണിനോട് പറഞ്ഞു.

അവർ വിളിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഏട്ടൻ പോണ്ട എന്ന് പറഞ്ഞിരുന്നു. ആയിരവും അഞ്ഞൂറുമൊക്കെ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. അവരുടെ അടുത്തെത്തിയപ്പോൾ തങ്ങളെ വളഞ്ഞു, ബാന്റിൽ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്‌തെന്നും കുട്ടികൾ പറഞ്ഞു.

10 മുതൽ 15 വരെ വയസ് പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. തങ്ങൾ മദ്യപിച്ചെന്ന ആരോപണം വേദനിപ്പിച്ചു. മദ്യം തങ്ങൾ തൊട്ടിട്ടില്ലെന്നും കുട്ടികൾ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story