Quantcast

കണ്ണൂരിൽ കെ.പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2025-10-02 10:09:43.0

Published:

2 Oct 2025 12:05 PM IST

കണ്ണൂരിൽ കെ.പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍
X

കെ.പി മോഹനൻ എംഎൽഎക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റം Photo| MediaOne

കണ്ണൂര്‍: കുത്തുപറമ്പ് എം.എൽ.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരിൽ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം. പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് പ്രതിഷേധം. അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ പിടിച്ചു തള്ളി.

കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്ററിനെ ചൊല്ലി പ്രദേശത്ത് കുറച്ച് നാളായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. സെന്ററിലെ മലിനജലം പ്രദേശത്തെ കുടിവെള്ളത്തെ അടക്കം ബാധിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. മാലിന്യപ്രശ്നത്തിൽ എംഎൽഎ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെയാണ് ഇന്ന് രാവിലെ കരിയാട് അംഗൻവാടി ഉദ്ഘാടനത്തിന് എംഎൽഎ എത്തിയത്. പ്രതിഷേധത്തെ വകവെക്കാതെ മുന്നോട്ട് നീങ്ങിയ എംഎൽഎയെ നാട്ടുകാർ പിടിച്ചു തള്ളുകയായിരുന്നു.

സ്ത്രീകൾ അടക്കമുള്ളവരുടെ പ്രതിഷേധത്തിൽ നിന്നും പുറത്ത് കടന്ന എംഎൽഎ അംഗൻവാടി ഉദ്ഘാടനം ചെയ്തു. ഇതിനിടെ വീണ്ടും പ്രതിഷേധക്കാരുമായി എംഎൽഎ കയർത്തു. സംഭവം അറിഞ്ഞ് ചൊക്ലി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാനൂർ സിഐ പറഞ്ഞു.

TAGS :

Next Story