മദ്യലഹരിയില്‍ യുവതിയെ മര്‍ദിച്ചു; കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം ലോ കോളേജ് ജങ്ഷനില്‍ ഒരാള്‍ കാറില്‍ വെച്ച് യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-06-26 06:39:34.0

Published:

26 Jun 2021 6:39 AM GMT

മദ്യലഹരിയില്‍ യുവതിയെ മര്‍ദിച്ചു; കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകന്‍ അറസ്റ്റില്‍
X

മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് മര്‍ദിച്ചയാള്‍ അറസ്റ്റില്‍. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകനും അഭിഭാഷകനുമായ അശോക് ആണ് അറസ്റ്റിലായത്. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും മര്‍ദിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് അശോക് യുവതിയെ മര്‍ദിച്ചത്. തിരുവനന്തപുരം ലോ കോളേജ് ജങ്ഷനില്‍ ഒരാള്‍ കാറില്‍ വെച്ച് യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് അശോകിനെയും യുവതിയേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന വ്യക്തിയുടെ മകനാണെന്ന് കണ്ടെത്തിയത്. യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

TAGS :

Next Story