Quantcast

വിസയുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ യുവതിയുടെ കഴുത്ത് മുറിച്ചു

ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-24 11:39:41.0

Published:

24 Jan 2023 1:47 PM IST

Crime, Murder
X

Crime

കൊച്ചി: കൊച്ചി നഗരത്തിൽ യുവതിയുടെ കഴുത്ത് മുറിച്ച് മുറിവേൽപ്പിച്ചു. രവിപുരം ട്രാവൽസിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൊടുപുഴ സ്വദേശിയായ സൂര്യക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പള്ളുരുത്തി സ്വദേശിയായ ജോളിയാണ് യുവതിയുടെ കഴുത്ത് മുറിച്ചത്. സൗത്ത്‌ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. വിസക്ക് വേണ്ടി പണം നൽകിയിട്ടും വിസ നൽകിയില്ലെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ജോളി ട്രാവൽസ് ഓഫീസിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കം നടന്നു. തുടർന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


TAGS :

Next Story