Quantcast

അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് മർദനം: പെൺകുട്ടികൾ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകി

നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് സഹോദരികൾ

MediaOne Logo

Web Desk

  • Published:

    21 May 2022 1:45 AM GMT

അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് മർദനം: പെൺകുട്ടികൾ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകി
X

മലപ്പുറം: അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് ദേശീയപാതയിൽ മലപ്പുറം പാണമ്പ്രയിൽ വെച്ച് യുവാവിന്റെ മർദനമേറ്റ സഹോദരിമാർ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ഏതറ്റംവരെയും പോകുമെന്നും നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും അസ്‌നയും ഹംനയും പറഞ്ഞു.

ദേശീയപാതയിൽ തേഞ്ഞിപ്പലം പാണമ്പ്രയിൽ വെച്ചാണ് സഹോദരിമാരായ അസ്‌നക്കും ഹംനക്കും യുവാവിന്റെ മർദനമേറ്റത്. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിന് യുവാവ് മർദിച്ചതെന്നാണ് സഹോദരിമാരുടെ പരാതി. സംഭവത്തിൽ പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുൻപാകെ സഹോദരിമാർ മൊഴിനൽകി .

തിരൂരങ്ങാടിയിലെ പ്രാദേശിക ലീഗ് നേതാവിന്റെ മകൻ സി.എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തങ്ങളെ മർദിച്ച പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.

അതേസമയം കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്തമാസം 30 ന് വിശദമായ വാദം കേൾക്കും. കേസിൽ മർദനമേറ്റ സഹോദരിമാരും കക്ഷി ചേർന്നിരുന്നു. സൈബർ ആക്രമണക്കേസിൽ പരപ്പനങ്ങാടി കോടതിയും അടുത്ത ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

TAGS :

Next Story