Quantcast

തിരുവനന്തപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം

വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ ആക്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-30 04:33:05.0

Published:

30 April 2023 4:30 AM GMT

Attack, doctor,hospital,  Thiruvananthapuram, latest malayalam news
X

തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണം. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായ വിവേകിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ എത്തിയ വിവേകിന്‍റെ സഹോദരൻ വിഷ്ണു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ എസ്.ഐയേയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Next Story