Quantcast

കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്

ആക്രമണത്തിൽ ആറ് ബോട്ടുകൾക്ക് നാശനഷ്ടം സംഭവിച്ചു

MediaOne Logo

Web Desk

  • Published:

    12 Nov 2025 3:55 PM IST

കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്
X

Photo | MediaOne

കൊല്ലം: കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം. തമിഴ്നാട്ടിലെ ബോട്ടുകാരാണ് ആഴക്കടലിൽ വെച്ച് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്.

ആക്രമണത്തിൽ കൊല്ലം സ്വദേശികളുടെ ആറ് ബോട്ടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും മൂന്ന് ബോട്ടുകളിലെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. . ഇരുമ്പ് റോളറുകളും റബ്ബർ ബുഷുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കേരളത്തിന്റെ നീല ബോട്ടുകൾ ആഴക്കടലിൽ പ്രവേശിക്കരുതെന്നാണ് തമിഴ്നാട് മുട്ടം കുളച്ചിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വാദം.

TAGS :

Next Story