Quantcast

കണ്ണൂരിൽ കെട്ടിട നിർമ്മാണത്തിലെ അധിക സെസിനെതിരെ പ്രതികരിച്ചയാളുടെ വീടിന് നേരെ ആക്രമണം

കണ്ണൂർ കേളകം സ്വദേശി പുതനപ്ര തോമസിന്റെ വീടിന് നേരയാണ് ആക്രമണമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2024-01-21 01:34:21.0

Published:

21 Jan 2024 1:29 AM GMT

Thomas and his House
X

കണ്ണൂര്‍: കെട്ടിട നിർമ്മാണത്തിലെ അധിക സെസിനെതിരെ പ്രതികരിച്ചയാളുടെ വീടിന് നേരെ ആക്രമണം. കണ്ണൂർ കേളകം സ്വദേശി പുതനപ്ര തോമസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ചുറ്റുമതിലിൽ സ്ഥാപിച്ച വൈദ്യുത വിളക്കുകൾ അക്രമി സംഘം അടിച്ചു തകർത്തു. സർക്കാരിനെയോ രാഷ്ട്രീയ പാർട്ടികളെയോ വിമർശിച്ചിട്ടില്ലെന്നും അക്രമത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും തോമസ് പറഞ്ഞു.

അൻപത് വർഷം പഴക്കമുളള സ്വന്തം വീടിന് ഇരുപതിനായിരം രൂപയുടെ അറ്റകുറ്റപണി നടത്തിയതാണ് തോമസ് ചെയ്ത തെറ്റ്. പിന്നാലെ തൊഴിൽ വകുപ്പിന്റെ നോട്ടീസ്. 41264 രൂപ കെട്ടിട നിർമ്മാണ ക്ഷേമ നിധി സെസ് ആയി അടക്കണമെന്നായിരുന്നു നോട്ടീസ്. വീടിന്റെ ചോർച്ച പരിഹരിക്കാൻ ഷീറ്റിട്ടതിന് സെസ് ഏർപ്പെടുത്തിയ നടപടിക്കെതിരെ തോമസ് പരാതി നൽകി.

മീഡിയവൺ അടക്കമുളള മാധ്യമങ്ങൾ സംഭവം വാർത്തയാക്കി. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി തോമസിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകൾ അക്രമി സംഘം അടിച്ചു തകർത്തു. പുറത്തെ സി.എഫ് .എൽ ബൾബുകൾ മോഷ്ടിച്ചു. അക്രമത്തിന് പിന്നിൽ ആരെന്ന് തോമസിന് നിശ്ചയമില്ല. സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ വിമർശിച്ചിട്ടില്ല. നീതി കേടിനെതിരെയാണ് പരാതി നൽകിയതെന്നും തോമസ് പറയുന്നു.

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തോമസ് കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് കേളകം എസ്.എച്ച്.ഒ പറയുന്നത്. 78 വയസുളള തോമസ് ഹൃദയ ശസ്ത്രക്രിയക്ക് ശേഷമുളള തുടർ ചികിത്സയിലാണ് .ഇനിയും അക്രമമുണ്ടാകുമോ എന്ന ഭയപ്പാടിലാണ് തോമസും ഭാര്യയും.



TAGS :

Next Story