Quantcast

ഇടുക്കിയിൽ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം; സി.പി.ഒക്ക് കുത്തേറ്റു

പ്രതികളെ അന്വേഷിച്ച് കായംകുളത്ത് നിന്ന് എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിനിരയായത്

MediaOne Logo

Web Desk

  • Updated:

    2023-08-28 06:58:17.0

Published:

28 Aug 2023 10:22 AM IST

Attack on police while arresting accused in Idukki
X

ഇടുക്കി: ചിന്നക്കനാലിൽ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്തെ ഒരു കേസുമായി ബന്ധപ്പെട്ട്പ്രതികളെ അന്വേഷിച്ച് കായംകുളത്ത് നിന്ന് എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിൽ സി.പി.ഒ ദീപക്കിന് കുത്തേറ്റു. എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരാണ് സംഘത്തിലുണ്ടയിരുന്നത്.

പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളെ പിടികൂടുന്നതിനിടെ ചിന്നക്കനാൽ പവർഹൗസിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നാല് പേർ പിടിയിലായിട്ടുണ്ട്. ആലപ്പുഴയിലെ ക്വട്ടേഷൻ സംഘമാണ് പിടിയിലായതെന്ന് ഇടുക്കി എസ്.പി പറഞ്ഞു.കായംകുളം സ്വദേശി ഷമീർ, മുനീർ, ഫിറോസ് ഖാൻ , ഹാഷിം എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്നും സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. രക്ഷപെടാൻ ശ്രമിച്ച പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.


TAGS :

Next Story