Quantcast

അട്ടപ്പാടിയില്‍ പശുക്കളെ മേയ്ക്കാനെത്തിയവര്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തു

പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരനാണ് ആദിവാസി ദമ്പതികളായ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

MediaOne Logo

Web Desk

  • Published:

    28 Sept 2021 2:40 PM IST

അട്ടപ്പാടിയില്‍ പശുക്കളെ മേയ്ക്കാനെത്തിയവര്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തു
X

അട്ടപ്പാടി പാടവയല്‍ പഴത്തോട്ടത്ത് പശുക്കളെ മേയ്ക്കാനെത്തിയവര്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തു. പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരനാണ് ആദിവാസി ദമ്പതികളായ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

അഗളി പൊലീസ് ഈശ്വരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം കുറ്റം നിഷേധിച്ചു. താന്‍ ഇവരെയല്ല വെടിവെച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.

TAGS :

Next Story