Quantcast

ആദിവാസി ആയതിനാൽ ഉദ്യോഗസ്ഥർ പട്ടയം നൽകിയില്ല; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2026-01-27 14:58:00.0

Published:

27 Jan 2026 8:24 PM IST

ആദിവാസി ആയതിനാൽ ഉദ്യോഗസ്ഥർ പട്ടയം നൽകിയില്ല; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
X

തൃശൂര്‍: പട്ടയം ലഭിക്കാത്തതില്‍ വിഷമിച്ച് അട്ടപ്പാടിയില്‍ 24കാരിയുടെ ആത്മഹത്യാശ്രമം. ഗുളിക്കടവ് സ്വദേശി പ്രിയയാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ആദിവാസിയായതിനാല്‍ അവഗണന പതിവായി നേരിടേണ്ടിവരുന്നുവെന്നും സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ രേഖകള്‍ അനുവദിച്ച് തരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ തുടരുന്ന പ്രിയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എങ്കിലും, പരിഹാരം കാണാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇതിൽ മനംനൊന്താണ് പ്രിയ ജീവനൊടുക്കാൻ ശ്രമം നടത്തിയതെന്നും കുടുംബം പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

TAGS :

Next Story