Quantcast

അട്ടപ്പാടി കാറ്റാടി ഭൂമി തട്ടിപ്പ്; വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണം

കോട്ടത്തറ വില്ലേജിലെ 1275ാം സർവ്വേ നമ്പറിലെ 224 ഏക്കർ ഭൂമിയാണ് കാറ്റാടി കമ്പനികൾ തട്ടിയെടുത്തത്

MediaOne Logo

Web Desk

  • Published:

    11 Sept 2021 7:01 AM IST

അട്ടപ്പാടി കാറ്റാടി ഭൂമി തട്ടിപ്പ്; വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണം
X

അട്ടപ്പാടിയിലെ കാറ്റാടി ഭൂമിതട്ടിപ്പിൽ വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണം തുടങ്ങുന്നു. റവന്യൂ, വനം, രജിസ്ട്രേഷൻ വകുപ്പുകളാണ് ആദിവാസി ഭൂമി തട്ടിയെടുത്ത സംഭവം പരിശോധിക്കുന്നത്. ക്രൈoബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. അട്ടപ്പാടി കോട്ടത്തറയില്‍ കാറ്റാടിപ്പാടത്തിന്‍റെ മറവില്‍ ആദിവാസി ഭൂമി ഉള്‍പ്പടെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലാണ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അന്വേഷണം പുനരാരംഭിച്ചത്.

2008ലാണ് ആദിവാസി ഭൂമി കൈയ്യേറി കാറ്റാടികൾ സ്ഥാപിച്ചത്. 31 കാറ്റാടികളാണ് അട്ടപ്പാടിയിലുള്ളത്. കേസന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് കണ്ടെത്താൻ വിവിധ വകുപ്പുകളുടെ പരിശോധന ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് റവന്യൂ, വനം , രജിസ്ട്രേഷൻ വകുപ്പുകളുടെ സംയുക്ത സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുന്നത്. മുഴുവന്‍ കൈയ്യേറ്റ ഭൂമിയും തിരിച്ച് പിടിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

കോട്ടത്തറ വില്ലേജിലെ 1275ാം സർവ്വേ നമ്പറിലെ 224 ഏക്കർ ഭൂമിയാണ് കാറ്റാടി കമ്പനികൾ തട്ടിയെടുത്തത്. 170 ആദിവാസി ഭൂമിയും, 50 ഏക്കറോളം വനഭൂമിയും തട്ടിയെടുത്തതായാണ് ആരോപണം. കാറ്റാടി കമ്പനികൾ പ്രവർത്തനം തുടങ്ങി ഒരു പതിറ്റാണ്ടിന് ശേഷമാണ് വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണത്തിന് കളം ഒരുങ്ങുന്നത്.

TAGS :

Next Story