വിദേശ മതമെന്ന് മുദ്രകുത്തി ക്രൈസ്തവരെ പുറത്താക്കാൻ ശ്രമം: മാർ ആൻഡ്രൂസ് താഴത്ത്
''ക്രൈസ്തവ സഭ ഇന്ന് അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതു മതത്തിലും വിശ്വസിക്കാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഇന്നു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു''

- Published:
20 Jan 2026 12:12 PM IST

തൃശൂർ: ഇന്ത്യയിലെ ക്രൈസ്തവ മതത്തെ വിദേശ മതമായി കാണേണ്ടതില്ലെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്.
'ക്രൈസ്തവ സഭ ഇന്ന് അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതു മതത്തിലും വിശ്വസിക്കാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഇന്നു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ക്രൈസ്തവ മതം വിദേശ മതമാണെന്ന് മുദ്രകുത്തി പുറത്താക്കാനാണ് ശ്രമം നടക്കുന്നത്. വിവിധ ക്രൈസ്തവ സഭകളുടെ ഐക്യം ഇക്കാല ഘട്ടത്തിൽ പ്രധാനമാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
സഭൈക്യവാരത്തോടനുബന്ധിച്ച് തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ മുളയം മേജർ സെമിനാരിയിൽ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുടെ എക്യുമെനിക്കൽ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിഖ്യ സൂനഹദോസിന്റെ 1700-ാമത് വാർഷിക ത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ വിവാദങ്ങൾക്കില്ലെന്നും മാർ താഴത്ത് പറഞ്ഞു. കേരളത്തിൽ അവഗണന നേരിടുന്ന സമൂഹമായി ക്രൈസ്തവ സഭ മാറിയിരിക്കുന്നുവെന്നും ക്രൈസ്തവസഭകളുടെ ഐക്യവും ഒന്നിച്ചുള്ള പോരാട്ടവും അനിവാര്യമാണെന്നും സംവാദത്തിൽ പങ്കെടുത്ത വിവിധ സഭാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ തമസ്‌കരിക്കാൻ എഡ്യൂക്കേഷൻ പോളിസി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു.
പൊതുവായ പ്രശ്‌നങ്ങളിൽ ക്രൈസ്തവസഭക്ക് ഒരേ സ്വരം വേണം. ലഹരി, പരിസ്ഥിതിപ്രശ്നങ്ങൾ, ആഗോള വെല്ലുവിളികൾ തുടങ്ങി യ കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണം. വർധിച്ചു വരുന്ന വർഗീയതയ്ക്കും ഭീകര തയ്ക്കുമെതിരേ സഭകൾ ഒറ്റ ക്കെട്ടായി നിൽക്കണമെന്നും ആവശ്യമുയർന്നു.
Adjust Story Font
16
