Quantcast

'താങ്കളുടെ മകൾ ഡൽഹി പൊലീസ് കസ്റ്റഡിയിലാണ്'; അൻവർ സാദത്ത് എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്. വിളിച്ചയാൾ ഹിന്ദിയിലായിരുന്നു സംസാരിച്ചതെന്നും എംഎൽഎ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Sept 2024 2:49 PM IST

Attempt to extort money by threatening Anwar Sadat MLA
X

കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ 10.45ന് എംഎൽഎയുടെ ഭാര്യയുടെ ഫോണിലേക്കാണ് വാട്‌സ്ആപ്പ് കോൾ വന്നത്. മകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഡൽഹിയിൽ പഠിക്കുകയാണെന്ന് പറഞ്ഞു. മകൾ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരിച്ചത്. പിന്നാലെ മകളെ വിളിച്ചപ്പോൾ അവർ കോളജിലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെന്നും എംഎൽഎ പറഞ്ഞു.

ഇത്തരത്തിൽ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി പണം തട്ടുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇത്തരം കോളുകൾ വന്നുവെന്ന് പറഞ്ഞ് നിരവധിപേർ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

TAGS :

Next Story