Quantcast

ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം

ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    19 Dec 2021 8:30 AM GMT

ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം
X

അഭിഭാഷകയും ആക്ടീവിസ്റ്റുമായ ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം. ഇന്നലെ രാത്രി കോഴിക്കോട് കൊയിലാണ്ടിക്കടുത്ത പൊയിൽ കാവിൽ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലയ്ക്ക് പരിക്കേറ്റതിനാൽ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

സംഘപരിവാർ നിർദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങൾ നടന്നതായും അവർ പറഞ്ഞു.

TAGS :

Next Story