എറണാകുളത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം
കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം മുഹമ്മദിന് നേരെയാണ് ആക്രമണം

എറണാകുളത്ത്: എറണാകുളം മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം മുഹമ്മദിന് നേരെയാണ് ആക്രമണം.
ഇയാളുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഇവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Next Story
Adjust Story Font
16

