മലപ്പുറത്ത് പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; മണൽകടത്ത് സംഘം പിടിയിൽ
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറം തിരൂരിൽ മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം. ജൂനിയർ എസ്ഐയെയും സിവിൽ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാൻ ശ്രമിച്ചത്. മണൽ കടത്ത് സംഘത്തെ പൊലീസ് പിന്നീട് പിടികൂടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോറി ഡ്രൈവർ ആനപ്പടി മങ്ങോട്ട് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണൽ കടത്ത് പിടികൂടാനായി സിവിൽ ഡ്രെസ്സിൽ പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഈ സമയം മണലുമായി വന്ന ലോറിയുമായി സുഹൈൽ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ ബൈക്കിൽ എത്തിയ പൊലീസുകാരെ സുഹൈൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

