Quantcast

ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷിക്കാൻ ശ്രമം: പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞദിവസം ഹൈക്കോടതിയുടെ വിമർശനവുമുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    7 Feb 2022 12:46 PM IST

ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷിക്കാൻ ശ്രമം: പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
X

ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനക്കേസ് പ്രതിക്ക് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കിയെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പ്രതി അർജുനെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടപടിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് പ്രതിക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്.സി എസ്.ടി പീഡന നിരോധന നിയമത്തിലെ 325ാം വകുപ്പ് ചേർക്കാത്തതിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞദിവസം ഹൈക്കോടതിയുടെ വിമർശനവുമുണ്ടായിരുന്നു.

TAGS :

Next Story