Quantcast

വധശ്രമ കേസ്; മുഹമ്മദ് ഫൈസലിന് ആശ്വാസം, ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ. ഇതോടെ ഫൈസലിന് എംപി സ്ഥാനം തിരികെ നൽകേണ്ടി വരും.

MediaOne Logo

Web Desk

  • Updated:

    2023-10-09 08:20:17.0

Published:

9 Oct 2023 8:19 AM GMT

വധശ്രമ കേസ്; മുഹമ്മദ് ഫൈസലിന് ആശ്വാസം, ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു
X

ഡൽഹി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം. കേസിൽ കുറ്റക്കാരാനാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ. ഇതോടെ ഫൈസലിന് എംപി സ്ഥാനം തിരികെ നൽകേണ്ടി വരും.

വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി വിധിച്ച പത്തു വർഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായിരുന്നില്ല. ഇവ രണ്ടിലും സ്റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ഫൈസലിന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടത്.

2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്നാണ് എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷമാണ് കേസിന് കാരണമായത്.

TAGS :

Next Story