Quantcast

കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍

നോർത്ത് എഎസ്ഐ പി.എൻ സന്തോഷിനാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2026-02-26 07:54:08.0

Published:

26 Feb 2026 11:58 AM IST

കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍
X

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് എഎസ്ഐ പി.എൻ സന്തോഷിനെയാണ് വാഹനപരിശോധനക്കിടെ കാർ ഇടിച്ചുതെറിപ്പിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചാണ് കാര്‍ കടന്നുപോയത്. പരിക്കേറ്റ എഎസ്ഐ ബോണറ്റിന്‍റെ മുകളിലേക്ക് വീഴുകയും കുറച്ച് ദൂരം അദ്ദേഹത്തെയും കൊണ്ട് കാര്‍ മുന്നോട്ട് പോകുകയും ചെയ്തു. കാർ പതുക്കെ നിർത്തിയ ശേഷം പെട്ടെന്ന് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു പോവുകയായിരുന്നു. തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


TAGS :

Next Story