ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം; ചടങ്ങുകള്‍ രാവിലെ 10 മുതല്‍
ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദിക്കുന്നത്

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. രാവിലെ 10ന് ചടങ്ങുകള്‍ ആരംഭിക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇത്തവണയും പൊങ്കാലയര്‍പ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദിക്കുന്നത്.
ആറ്റുകാലമ്മയുടെ ദർശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിവരടക്കം രാത്രിതന്നെ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിച്ചിട്ടുണ്ട്.
പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണവും പൂർത്തിയായിട്ടുണ്ട്.പൊലീസിന്റെ എയ്ഡ്പോസ്റ്റും അഗ്നിശമനസേനയുടെയും മെഡിക്കൽ സംഘങ്ങളുടെയും പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16

