'30 ലക്ഷം രൂപ അഡ്വാൻസ് നൽകിയാൽ കേസ് ഒതുക്കി തീർക്കാം'; ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസില്‍ ശബ്ദ സന്ദേശം പുറത്ത്
ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമുണ്ടെന്ന് പരാതിക്കാരനോട് രണ്ടാംപ്രതി വിൽസൺ വർഗീസ്

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ രണ്ടാംപ്രതി വിൽസൺ വർഗീസും പരാതിക്കാരനും തമ്മിലുള്ള ശബ്ദസംഭാഷണം പുറത്ത്.30 ലക്ഷം രൂപ അഡ്വാൻസ് ആയി നൽകിയാൽ കേസ് ഒതുക്കി തീർക്കാമെന്ന് വിൽസൺ പറയുന്ന ഓഡിയോ മീഡിയവണിന് ലഭിച്ചു.
പല കേസുകളിലും താൻ ഇ ഡി ക്ക് വേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമുണ്ടെന്നും സംഭാഷണത്തിലുണ്ട്.ഇ ഡി സമൻസ് അയച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം നടത്തിയത്.
അതേസമയം, കൈക്കൂലി കേസിൽ പ്രതികൾ വിജിലൻസ് ഓഫീസിൽ ഹാജരായി. കേസിലെ നാലാം പ്രതി രഞ്ജിത്ത് വാര്യർ,രണ്ടാംപ്രതി വിൽസൺ, മൂന്നാംപ്രതി മുകേഷ് എന്നിവരാണ് ഹാജരായത്.കോടതി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
Next Story
Adjust Story Font
16

