വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍
ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല

തമിഴ്‌നാട്: വാല്‍പ്പാറയില്‍ പുലി കടിച്ചു കൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. മേഖലയിൽ പുലിയുടെ കാൽപ്പാടുകളെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ മീഡിയ വണിനോട് പറഞ്ഞു. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും കണ്ടെത്തി. ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തുകയാണെന്നും റേഞ്ച് ഓഫീസർ സുരേഷ്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്.
തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസില്‍ നല്‍കിയ മൊഴി. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വലിയ രീതിയില്‍ ഇന്നലെ രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയെന്ന് അമ്മ. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി ഇപ്പോഴും തിരച്ചില്‍ നടത്തുന്നു.
Adjust Story Font
16

