Quantcast

കാസര്‍കോട്ട് അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവർ മരിച്ചു

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Sept 2025 10:14 AM IST

കാസര്‍കോട്ട് അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവർ മരിച്ചു
X

കാസര്‍കോട്: കാസർകോട് ബേത്തൂർപ്പാറയിൽ ഓട്ടോയ്ക്കു പിന്നിൽ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. ബേത്തൂർപ്പാറ, പള്ളഞ്ചിയിലെ അനീഷ് (40)ആണ് മരിച്ചത്. ചൊവ്വാഴ്ച‌ വൈകുന്നേരമാണ് അനീഷ് ആസിഡ് കഴിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ചൊവ്വാഴ്ച വിദ്യാർഥികളെയും കൊണ്ട് ബേത്തൂർപ്പാറയിൽ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്ന അനീഷിൻ്റെ ഓട്ടോ റിക്ഷയ്ക്ക് പിറകിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബേത്തൂർപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരുടെ പരിക്ക് ഗുരുതരമാണെന്നു കരുതിയ അനീഷ് ഓട്ടോയിൽ ഉണ്ടായിരുന്ന ആസിഡ് കഴിച്ചുവെന്നാണ് സംശയം. ബജ ആർട്‌സ് ആൻ്റ് സയൻസ് കോളജ് അധ്യാപകൻ ബെനറ്റ് ഓടിച്ചിരുന്ന കാറാണ് ഓട്ടോയിൽ ഇടിച്ചത്.

TAGS :

Next Story