Quantcast

'എം.വി ഗോവിന്ദന്‍ വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കണം'; ആവിക്കൽതോട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത, നേതാക്കൾ പദ്ധതി പ്രദേശം സന്ദർശിച്ചു

വർഗീയ പരാമർശങ്ങൾ ആവർത്തിച്ചാൽ തങ്ങള്‍ക്കും സമരമാർഗത്തിലേക്ക് തിരിയേണ്ടിവരുമെന്ന് കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    13 Sep 2022 7:56 AM GMT

എം.വി ഗോവിന്ദന്‍ വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കണം; ആവിക്കൽതോട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത, നേതാക്കൾ പദ്ധതി പ്രദേശം സന്ദർശിച്ചു
X

കോഴിക്കോട്: ആവിക്കൽതോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത. പദ്ധതി പ്രദേശത്ത് നേരിട്ടെത്തിയാണ് സമസ്ത നേതാക്കൾ സമരക്കാർക്ക് ഐക്യദാർഢ്യം അറിയിച്ചത്. പ്ലാന്റിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമർശം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പിൻവലിക്കണമെന്ന് സംഘത്തിനു നേതൃത്വം നൽകിയ കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായമെന്നല്ല, ആവിക്കൽതോട്ടിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയ പരാമർശങ്ങൾ ആവർത്തിച്ചാൽ സംഘടനയ്ക്കും സമരമാർഗത്തിലേക്ക് തിരിയേണ്ടിവരുമെന്നും തങ്ങൾ മുന്നറിയിപ്പ് നൽകി. ഒരു സമൂഹത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പരാമർശം എം.വി ഗോവിന്ദൻ പിൻവലിക്കണമെന്നും ഖാദി ആവശ്യപ്പെട്ടു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, എസ്.എം.എഫ് ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി പി. ഹസൈനാർ ഫൈസി, പി.വി.എ സലാം മൗലവി, സി.പി ഇഖ്ബാൽ, സൈനുൽ ആബിദീൻ തങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Summary: 'MV Govindan should retract communal remarks'; Samastha leaders visited the waste treatment plant area to express their support for the Avikkalthodu protest

TAGS :

Next Story