Quantcast

അയർകുന്നത്തെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ

2021ൽ ഉമ്മൻചാണ്ടിക്ക് അയർകുന്നത്ത് 1293 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-08 04:01:30.0

Published:

8 Sep 2023 3:42 AM GMT

chandy oommen
X

ചാണ്ടി ഉമ്മന്‍ പ്രചരണത്തിനിടെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്തി ചാണ്ടി ഉമ്മൻ. അയർകുന്നത്ത് കഴിഞ്ഞ തവണ ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ആദ്യ പതിനാല് ബൂത്തിലെ ഫലം എണ്ണിക്കഴിയുമ്പോൾ മുവ്വായിരത്തിലധികം വോട്ടിനാണ് ചാണ്ടി ഉമ്മൻ മുമ്പിൽ നിൽക്കുന്നത്.

2021ൽ ഉമ്മൻചാണ്ടിക്ക് അയർകുന്നത്ത് 1293 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അയ്യായിരത്തിന് മുകളിലുള്ള വോട്ടാണ് യുഡിഎഫ് അയർകുന്നത്ത് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തു കൂടിയാണ് അയര്‍കുന്നം.

ആദ്യ റൗണ്ടിൽ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിക്ക് 502 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തവണ എൻഡിഎ 1997 വോട്ടു നേടിയ സ്ഥലമാണിത്.

ആദ്യ റൗണ്ട് ഫലം ഇങ്ങനെ

ചാണ്ടി ഉമ്മൻ (യുഡിഎഫ്) 5699

ജെയ്‌സി സി തോമസ് (എൽഡിഎഫ്) 2883

ലിജിൻ ലാൽ (ബിജെപി) 476

ലൂക് തോമസ് (ആം ആദ്മി) 99

പി.കെ ദേവദാസ് (സ്വത.) 2

ഷാജി (സ്വത.) 2

സന്തോഷ് പുളിക്കൻ (സ്വ.) 2

നോട്ട - 20

TAGS :

Next Story